കേരളം

kerala

ETV Bharat / city

നിലമ്പൂരിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം - nilampur crime

നിലമ്പൂർ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം നടത്തിയ പ്രതികൾ മുമ്പും പല തവണ ഗുണ്ടാ ആക്രമണം നടത്തിയവരാണ്

നിലമ്പൂര്‍  പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ വിളയാട്ടം  nilampur crime  police station attack
നിലമ്പൂരിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം

By

Published : Feb 7, 2020, 11:21 PM IST

മലപ്പുറം: നിലമ്പൂരിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്ഥികരിക്കണമെന്ന് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ. നിലമ്പൂർ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം നടത്തിയ പ്രതികൾ മുമ്പും പല തവണ ഗുണ്ടാ ആക്രമണം നടത്തിയവരാണ്. മുമ്പ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കയറി ആക്രമണം നടത്തിയതും പാലേമാട് വിവേകാനന്ദ കോളജിലും ചുങ്കത്തറ കോളജിലും അക്രമണം നടത്തിയതും സ്റ്റേഷനിൽ അക്രമം നടത്തിയ പ്രതികളിൽ ഉൾപ്പെട്ടവർ തന്നെയാണ്. ഒരു കാരണവശാലും നിലമ്പൂരിൽ ഗുണ്ടാസംഘങ്ങൾ വളരാൻ അനുവദിക്കരുത്. ബഹുജന പിന്തുണയോടെ ഗുണ്ടാവിളയാട്ടം തടയാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാധാ വധത്തോടെ നിലമ്പൂരിലെ ഗുണ്ടാക്രമണം ഒരു പരിധി വരെ തടയാൻ കഴിഞ്ഞിരുന്നു. എന്നാൽ ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും ഗുണ്ടാസംഘങ്ങള്‍ വളര്‍ന്നുവരുന്നെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം

ABOUT THE AUTHOR

...view details