മലപ്പുറം: കൊവിഡ് വ്യാപനം തടയാന്‍ ശക്തമായ നടപടികളാണ് മലപ്പുറം ജില്ലയില്‍ പുരോഗമിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ തീരുമാനിച്ച നിലമ്പൂര്‍ ഐഐടിയിലെ ഹോസ്‌റ്റലുകള്‍ ഫയര്‍ഫോഴ്‌സും ട്രോമകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചിയാക്കി. നിലമ്പൂർ പൊലീസിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി.
നിലമ്പൂര്‍ ഐഐടി ഹോസ്‌റ്റലുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും - malappuram news
ഹോസ്റ്റലിലെ 14 റൂമുകൾ സജ്ജമാക്കി കഴിഞ്ഞു. ഓരോ റൂമിലും നാല് കട്ടിലുകള്‍ ഒരുക്കും. ഫയര്‍ഫോഴ്‌സിനൊപ്പം ട്രോമകെയര്‍ പ്രവര്‍ത്തകരും ഹോസ്‌റ്റല്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
നിലമ്പൂര്‍ ഐഐടി ഹോസ്‌റ്റലുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കും
ഹോസ്റ്റലിലെ 14 റൂമുകൾ സജ്ജമാക്കി കഴിഞ്ഞു. ഓരോ റൂമിലും നാല് കട്ടിലുകള്‍ ഒരുക്കും. കോളജിലെ വനിതാ ഹോസ്‌റ്റലിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇവിടെ ട്രോമ കെയര്‍ പ്രവര്‍ത്തകരെ സഹായിക്കാന്‍ ഫയര്‍ഫോഴ്‌സും രംഗത്തെത്തി. ഇരുനിലകെട്ടിടം ഫയർ എൻജിന്‍ ഉപയോഗിച്ചാണ് ശുചീകരിച്ചത്. കൂടാതെ അവശ്യസാധനങ്ങളുടെ വിൽപ്പനക്കായി ചന്തക്കുന്ന് ഭാഗത്ത് തുറന്ന കടകളും, പരിസരങ്ങളും, ട്രോമാകെയർ പ്രവർത്തകർ അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു.