മലപ്പുറം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ നിലമ്പൂർ അഗ്നിശമനസേന വിഭാഗം. നഗരസഭയുടെ പുതിയ കാര്യാലയം വീട്ടിക്കുത്തിലെ പഴയ കമ്യൂണിറ്റി സെന്‍റര്‍ നിന്നിരുന്ന സ്ഥലത്ത് നിർമിച്ചതോടെയാണ് ഇവിടെ പ്രവർത്തിച്ചിരുന്ന അഗ്നിശമന സേനയുടെ ഓഫീസ് സമീപത്തെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് കഴിഞ്ഞവർഷം കരിമ്പുഴ എസ്.സി കോളനിയോട് ചേർന്ന് അഗ്നിശമന സേനക്ക് കെട്ടിടം നിർമിക്കാൻ 45 സെന്‍റ് സ്ഥലം സർക്കാർ അനുവദിച്ചു. എന്നാൽ രണ്ട് വർഷം തുടർച്ചയായി പ്രളയം വന്നതോടെ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഈ സ്ഥലം വിട്ടുനല്‍കി.
പരിമിതികളില്‍ വീര്‍പ്പുമുട്ടി നിലമ്പൂര്‍ അഗ്നിശമനസേന - fire force latest news
നഗരസഭയുടെ പുതിയ കാര്യാലയം വീട്ടിക്കുത്തിലെ പഴയ കമ്യൂണിറ്റി സെന്‍റര്‍ നിന്നിരുന്ന സ്ഥലത്ത് നിർമിച്ചതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന അഗ്നിശമന സേനയുടെ ഓഫിസ് സമീപത്തെ ചെറിയ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു

കൂടാതെ പട്ടികജാതി വകുപ്പിന് കീഴിലുള്ള കരിമ്പുഴയിലെ സ്ഥലം മറ്റ് വകുപ്പുകൾക്ക് നൽകേണ്ടെന്ന് പട്ടികജാതി വകുപ്പ് സർക്കുലർ ഇറക്കിയതായും റിപ്പോർട്ടുണ്ട്. ഇതോടെ കരിമ്പുഴയില്‍ ലഭിച്ച ഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് നിലമ്പൂര്‍ അഗ്നിശമനസേന വിഭാഗം. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പടെ 40 ജീവനക്കാർ പരിമിതമായ സ്ഥലത്താണ് കഴിയുന്നത്. നിലവിൽ രണ്ട് ഫയര്‍ എഞ്ചിനുകളാണ് ഉളളത്. ഒന്നുകൂടി അനുവദിക്കാൻ അപേക്ഷ നൽകിയാൽ ലഭിക്കുമെങ്കിലും ഇടാൻ സൗകര്യമില്ല. അസൗകര്യങ്ങളുടെ നടുവിൽ കഴിയുന്ന നിലമ്പൂർ അഗ്നിശമന യൂണിറ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.