നിലമ്പൂരില്‍ മുഴുവൻ സ്ഥാനാർഥികളുടെയും പത്രിക സ്വീകരിച്ചു - തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
33 ഡിവിഷനുകളിലേക്കായി പത്രിക നൽകിയിരുന്ന 208 സ്ഥാനാർഥികളുടെ പത്രികകളാണ് സ്വീകരിച്ചത്.
മലപ്പുറം:നിലമ്പൂർ നഗരസഭയിലെ മുഴുവൻ സ്ഥാനാർഥികളുടെയും പത്രിക സ്വീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫിസിൽ നടന്ന നാമനിർദ്ദേശ പത്രിക സൂക്ഷ്‌മ പരിശോധനയിലാണ് 33 ഡിവിഷനുകളിലേക്കായി പത്രിക നൽകിയിരുന്ന 208 സ്ഥാനാർഥികളുടെ പത്രികകളാണ് സ്വീകരിച്ചത്. കെ.പി.സി.സി.ജനറൽ സെക്രട്ടറി വി.എ.കരീം, സി.പി.എം നിലമ്പൂർ ഏരിയാ കമ്മറ്റി അംഗങ്ങളായ മാട്ടുമ്മൽ സലീം, അരുമ ജയകൃഷ്ണൻ, കെ.റഹീം, സി.പി.ഐ ജില്ലാ കമ്മറ്റി അംഗം പി.എം.ബഷീർ, കേരളാ കോൺഗ്രസ് എം. ജില്ലാ വൈസ് പ്രസിഡന്‍റ് ബിനോയ് പാട്ടത്തിൽ, ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്‍റ് ഇസ്മായിൽ എരഞ്ഞിക്കൽ തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.