പുരസ്കാര തുകയുടെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നൈന ഫെബിന്‍ - kerala Chief Minister's Relief Fund
പതിനായിരം രൂപയാണ് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വസനിധിയിലേക്ക് വനമിത്ര പുരസ്കാര ജേതാവ് നൈന ഫെബിൻ നല്‍കിയത്
മലപ്പുറം: വനമിത്ര പുരസ്കാരം ജേതാവ് നൈന ഫെബിൻ പുരസ്കാര തുകയിൽ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 10,000 രൂപ സ്പീക്കർ പി.ശ്രീരാമകൃഷ്ണന് നേരിട്ട് കൈമാറി. അധ്യാപിക സവിതയുടെയും ഹനീഫയുടെയും മകളായ നൈന കൊപ്പം ജിവിഎച്ച്എസ്എസിലെ വിദ്യാർഥിനിയാണ്. 2018ല്‍ ഹരിത കേരള മിഷൻ നടത്തിയ സ്നേഹപൂർവ്വം മുഖ്യമന്ത്രിക്ക് കത്തെഴുത്ത് മത്സരത്തിലെ സംസ്ഥാനതല ജേതാവ് കൂടിയാണ് ഈ കൊച്ചുമിടുക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിലായി രണ്ടായിരത്തിലധികം മുളം തൈകൾ നട്ട് ശ്രദ്ധേയയായ നൈന മുളപ്പച്ച എന്ന വിഷയത്തില്‍ ഗവേഷണങ്ങള്‍ നടത്തുകയാണ്.