മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ലീഗ് നിലമ്പൂരിൽ ക്യാമ്പയ്‌ൻ സംഘടിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി നാല് മുതൽ പത്ത് വരെ പഞ്ചായത്ത് തല ക്യാമ്പയ്നുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. "ശതകാല വായന, പുതുയുഗ പോരാട്ടം" എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ക്യാമ്പയ്ൻ നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യ ട്രഷറർ പി.വി.അബ്ദുൾ വഹാബ് എം.പി. ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം - മുസ്ലിം ലീഗ് വാര്‍ത്തകള്‍
ഫെബ്രുവരി നാല് മുതൽ പത്ത് വരെ പഞ്ചായത്ത് തല ക്യാമ്പയ്നുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിച്ച ആൾക്ക് നിലമ്പൂർ മണ്ഡലത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. യുഡിഎഫ് സ്ഥാനാർഥി ആരായാലും ലീഗ് നേതൃത്വം പറയുന്നയാൾക്ക് വോട്ട് ചെയ്യണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, നിലമ്പൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയിൽ ചിലർ എതിർ ചേരിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. ഇത് ആവർത്തിക്കപ്പെടാൻ പാടില്ലെന്നും പി.വി.അബ്ദുൾ വഹാബ് പറഞ്ഞു.