മലപ്പുറം: മൂലക്കുരു ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടൽ വിട്ടുമാറാത്തവരാണ് മുക്കട്ട നിവാസികൾ. കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രദേശവാസികൾ നടത്തിയത്. മുക്കട്ടയിലെ കൈപ്പൻഞ്ചേരി ഷൈബിൻ അഷറഫിന്‍റെ വീട്ടിൽ ഒന്നര വർഷത്തോളം ചങ്ങലയിൽ കെട്ടിയിട്ട് പീഡിപ്പിച്ച ഷാബാ ഷെരീഫ് ഒരിക്കൽ രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്, അന്ന് ഇയാൾക്ക് ഭ്രാന്താണെന്നും അതിനാൽ ചങ്ങലക്കിട്ടിരിക്കുകയാണെന്നും ഷൈബിൻ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചു എന്നും നാട്ടുകാർ ആരോപിച്ചു.
ഒറ്റമൂലിക്കായി വൈദ്യനെ കൊലപ്പെടുത്തിയ സംഭവം; പ്രതി നൗഷാദിനെ തെളിവെടുപ്പിനെത്തിച്ച് പൊലീസ് കൊലപാതകികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രദേശിവാസികളുടെ ആവശ്യം. 5 വർഷം മുൻപ് വയനാട്ടിൽ നിന്നും എത്തിയ ഷൈബിൻ അഷറഫിന് നാട്ടുകാരുമായി ഒരു ബന്ധവുമില്ല. വലിയ മതിൽ കെട്ടി ജയിൽ അറ പോലെയാണ് ഇയാളുടെ വീടെന്നും പ്രദേശവാസികൾ പറഞ്ഞു. അദ്ദേഹത്തെ രക്ഷിക്കാൻ കഴിയാത്തതിൽ മനപ്രയാസം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കേസിൽ തെളിവെടുപ്പ് നടത്തി പൊലീസ്; നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ ഒന്നര വർഷതോളം ചങ്ങലയിൽ കെട്ടിയിട്ട് പീഡിപ്പിച്ച് ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടിനുറുക്കി ക്ഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളുകയും ചെയ്‌ത സംഭവത്തിൽ പ്രധാന പ്രതിയായ ബത്തേരി കൈപ്പൻഞ്ചേരി തങ്ങളകത്ത് നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി പൊലീസ്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ മുക്കട്ടയിലെ ഷൈബിൻ അഷറഫിന്‍റെ വീട്ടിലെത്തിച്ച് 11.30യോടെയാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേരി കോടതിയിൽ റിമാൻഡിലായിരുന്ന നൗഷാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ എബ്രാഹാമിന്‍റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
Also read: 'ഒറ്റമൂലി'ക്കായി വൈദ്യനെ വെട്ടി നുറുക്കി പുഴയിലൊഴുക്കി ; കേസ് ചുരുളഴിഞ്ഞത് സെക്രട്ടറിയേറ്റിനുമുന്നിലെ ആത്മഹത്യാശ്രമത്തിന് പിന്നാലെ