കേരളം

kerala

ETV Bharat / city

ജിഫി കൃഷിരീതിയുമായി മുണ്ടേരി വിത്ത് കൃഷിത്തോട്ടം അധികൃതര്‍ - മുണ്ടേരി വിത്ത് കൃഷിത്തോട്ടം

വിത്തുകള്‍ നടുന്നതിന് മുന്‍പുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കി മണ്ണില്‍ ലയിക്കുന്ന ജൈവ കൂടുകളൊരുക്കുന്ന മാതൃകയാണ് ജിഫി.

Munderi Seed Farm  Jiffy farming method  ജിഫി കൃഷിരീതി  മുണ്ടേരി വിത്ത് കൃഷിത്തോട്ടം  മലപ്പുറത്തെ ജിഫി കൃഷി
ജിഫി കൃഷിരീതിയുമായി മുണ്ടേരി വിത്ത് കൃഷിത്തോട്ടം അധികൃതര്‍

By

Published : Oct 13, 2020, 2:57 AM IST

മലപ്പുറം: കാര്‍ഷിക മേഖലയിലെ പരമ്പരാഗത രീതികള്‍ മാറ്റി പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മുണ്ടേരി വിത്ത് കൃഷിത്തോട്ടം അധികൃതര്‍. കേരളത്തില്‍ തന്നെ ആദ്യമായാണ് മുണ്ടേരിയില്‍ ഒരു സര്‍ക്കാര്‍ ഫാമില്‍ ജിഫി മാതൃക നടപ്പാക്കുന്നത്. വേരുപടലം പൊട്ടാതെ മണ്ണില്‍ കൃഷി ചെയ്യാം. വിത്തുകള്‍ നടുന്നതിന് മുന്‍പുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടുകള്‍ ഒഴിവാക്കി മണ്ണില്‍ ലയിക്കുന്ന ജൈവ കൂടുകളൊരുക്കുന്ന മാതൃകയാണ് ജിഫി.

ജിഫി കൃഷിരീതിയുമായി മുണ്ടേരി വിത്ത് കൃഷിത്തോട്ടം അധികൃതര്‍

ഇതിലൂടെ പരിസ്ഥിതി മലിനീകരണം കുറക്കാം. ശ്രീലങ്കയില്‍ നിന്ന് ഇത്തരത്തിലുള്ള കൂടുകള്‍ നിരവധി ഇറക്കുമതി ചെയ്താണ് മുണ്ടേരി വിത്തു കൃഷിത്തോട്ടത്തില്‍ തൈകള്‍ നടുന്നത്. ചെലവ് കുറവും സമയലാഭവുമാണ് ഇതിന്റെ പ്രത്യേകത. ഇപ്പോള്‍ ശീതകാല പച്ചക്കറികള്‍ ജിഫി മാതൃകയില്‍ നടാനൊരുങ്ങുകയാണ് മുണ്ടേരി ഫാം അധികൃതര്‍. ചെലവ് വളരെ കുറയുകയും സമയലാഭമുണ്ടാകുകയും ചെയ്യുന്നതാണ് പുതിയ സാങ്കേതിക രീതി.

ഒരാള്‍ക്ക് തന്നെ നൂറുകണക്കിന് തൈകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യമാണ് പുതിയ കാര്‍ഷികരീതിയിലുള്ളത്. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ശല്യം ഇല്ലാതാവുകയും ചെയ്യും. നിലവില്‍ ഇത്തരം കൂടുകള്‍ ശ്രീലങ്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കുറഞ്ഞ ചെലവ് മാത്രമാണിതിനുള്ളത്. ഇവ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും സൗകര്യമാണ്. മാത്രമല്ല വിത്തിട്ടാല്‍ വിത്തിന് വളരാനുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഈ കൂടിലുണ്ടാവും. മതിയായ വളര്‍ച്ചയെത്തിയ തൈകള്‍ മാറ്റിവെച്ചാല്‍ മതിയാവും.

ABOUT THE AUTHOR

...view details