മലപ്പുറം:വാളയാറിലെ ദലിത് സഹോദരിമാരുടെ മരണത്തിന് ഇടയാക്കിയ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറത്ത് മിഡ് നൈറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്‍റെ സമാപന സംഗമം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു.
വാളയാര്‍ കേസ്; എം.എസ്.എഫ് മിഡ് നൈറ്റ് മാര്‍ച്ച് നടത്തി - walayar case
വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാൻ കേരളത്തിലെ ജനത തയാറകണമെന്ന് പി.കെ.ഫിറോസ്.
വാളയാറിലെ സഹോദരിമാർക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകാൻ കേരളത്തിലെ ജനത തയാറകണമെന്നും കുറ്റക്കാരായ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും പി.കെ.ഫിറോസ് പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. മെഴുകുതിരി കൊളുത്തി മലപ്പുറം കോട്ടപ്പടിയിൽ നിന്നും രാത്രി പതിനൊന്ന് മണിക്ക് മാര്‍ച്ചിന് തുടക്കം കുറിച്ചു. നൂറു കണക്കിന് വിദ്യാർഥികൾ മാര്‍ച്ചില്‍ പങ്കെടുത്തു. മലപ്പുറം കുന്നുമ്മൽ ചുറ്റി സിവിൽ സ്‌റ്റേഷന് മുന്നിൽ വെച്ചാണ് മാര്‍ച്ച് സമാപിച്ചത്.