മലപ്പുറം: എഞ്ചിനീയറാണന്ന വ്യാജ്യേന നിർമാണം നടക്കുന്ന വീട്ടിലെത്തി രാജസ്ഥാൻ സ്വദേശികളായ അതിഥി തൊഴിലാളികളുടെ ഇരുപതിനായിരം രൂപ കവർന്നതായി പരാതി. തുവ്വൂർ തെക്കുംപുറത്ത് കോട്ടയിൽ നൗഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുവാരക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. സ്‌കൂട്ടറിലെത്തിയ രണ്ട് പേരാണ് തെക്കുംപുറത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെത്തി പണം കവര്‍ന്നത്. യുവാക്കളിലൊരാൾ എഞ്ചിനീയറാണന്നും വീടിൻ്റെ നിര്‍മാണം പരിശോധിക്കാനാണെന്നും സ്ഥലത്തുണ്ടായിരുന്നവരെ ധരിപ്പിച്ച് അകത്ത് കയറി അതിഥി തൊഴിലാളികളുടെ പണം കവരുകയായിരുന്നു.