കേരളം

kerala

By

Published : Jul 23, 2021, 12:44 PM IST

Updated : Jul 23, 2021, 2:51 PM IST

ETV Bharat / city

മുസ്‌ലിം സമുദായത്തിന് മുറിവേറ്റുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

"സർക്കാർ തീരുമാനത്തിൽ മുസ്‌ലിം സംഘടനകൾക്ക് ആശങ്കയുണ്ട്"

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുതിയ വാര്‍ത്ത  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്ത  സാദിഖലി ശിഹാബ് തങ്ങള്‍ പുതിയ വാര്‍ത്ത  മുസ്‌ലിം സമുദായം മുറിവേറ്റു സാദിഖലി വാര്‍ത്ത  minority scholarship latest news  minority scholarship sadiqali shihab thangal news  sadiqali shihab thangal news  muslim community wounded sadiqali shihab thangal news  സാദിഖലി ശിഹാബ് തങ്ങള്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വാര്‍ത്ത
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: മുസ്‌ലിം സമുദായത്തിന് മുറിവേറ്റുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന് മുറിവേറ്റുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. സർക്കാർ തീരുമാനത്തിൽ മുസ്‌ലിം സംഘടനകൾക്ക് ആശങ്കയുണ്ട്. വിദഗ്‌ധ സമിതിയുടെ യോഗത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടല്ല, എല്ലാവരുടേയും അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് മുസ്‌ലിം സമുദായം നേട്ടങ്ങളൊക്കെ നേടിയെടുത്തത്. എന്നാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ആ ശബ്‌ദത്തെ തള്ളിക്കളയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളെ കാണുന്നു

എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്‌ധ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ വിദഗ്‌ധ സമിതിയുടെ യോഗത്തിന് ശേഷം തീരുമാനിക്കും. എല്ലാവരും ചേര്‍ന്ന് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യ നടപടി. നിയമനടപടികളുടെ സാധ്യതകളും പരിശോധിക്കുമെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.

Also read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; യുഡിഎഫില്‍ ഒരേ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ്

Last Updated : Jul 23, 2021, 2:51 PM IST

For All Latest Updates

ABOUT THE AUTHOR

...view details