മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണം അല്ല വസ്തുതയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതില്‍ അസ്വാഭാവികതയുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റിപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവിന്‍റെ മകനെതിരെ ഉന്നയിച്ചത് വെറുമൊരു പ്രത്യാരോപണമല്ലെന്ന് കെ.ടി ജലീല്‍ - മാര്‍ക്ക് വിവാദം
സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. തെറ്റാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും കെ.ടി ജലീല്‍
പ്രതിപക്ഷ നേതാവിന്‍റെ മകനെതിരെ ഉന്നയിച്ചത് വെറുമൊരു പ്രത്യാരോപണമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍
സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. തെറ്റാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും കെ.ടി ജലീല്‍ പറഞ്ഞു. താന്‍ യുഡിഎഫില്‍ നിന്നാണ് വന്നത്. അതിന്‍റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണും. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. വോട്ടെടുപ്പ് കഴിയുന്നതോടെ അവയെല്ലാം കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാല ദൈനംദിന വിഷയങ്ങളില്‍ ഇടപെടേണ്ട ആവശ്യം തനിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Last Updated : Oct 19, 2019, 7:04 PM IST