കേരളം

kerala

ETV Bharat / city

കടകളില്‍ മാസ്‌ക് നിര്‍ബന്ധമെന്ന് പൊലീസ്

കടയിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവരില്‍ നിന്നും ഇവര്‍ക്ക് സാധനങ്ങൾ നൽകുന്ന വ്യാപാരികളില്‍ നിന്നും ശക്തമായ പിഴ ഈടാക്കും.

മലപ്പുറം കൊവിഡ്  മലപ്പുറം വ്യാപാര സ്ഥാപനങ്ങള്‍  മലപ്പുറം മാസ്‌ക്  മലപ്പുറം ജില്ലാകലക്ടര്‍  കൊവിഡ് കേരളം  masks mandatory in malappuram  malappuram covid news  covid malappuram
പൊലീസ്

By

Published : Apr 28, 2020, 9:54 AM IST

മലപ്പുറം: കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി പൊലീസ്. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രം സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് പൊലീസ് നിര്‍ദേശം. ജില്ലാ കലക്‌ടര്‍ ഇറക്കിയ സർക്കുലറും പൊലീസ് വ്യാപാരികള്‍ക്ക് നൽകി. ജില്ലയില്‍ നിരവധി കടകള്‍ തുറന്നതോടെയാണ് മാസ്‌കിന്‍റെ പ്രാധാന്യം വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയത്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

മലപ്പുറത്തെ വ്യാപാരസ്ഥാപനങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി പൊലീസ്

കടയിൽ മാസ്‌ക് ധരിക്കാതെ എത്തുന്നവരില്‍ നിന്നും ഇവര്‍ക്ക് സാധനങ്ങൾ നൽകുന്ന വ്യാപാരികളില്‍ നിന്നും പിഴ ഈടാക്കും. നിരത്തുകളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ABOUT THE AUTHOR

...view details