മലപ്പുറം: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് നിരവധി ആളുകളില്‍ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത നിലമ്പൂർ മേരി മാതാ എജ്യുക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിലിന്‍റെ ഓഫീസ് പൊലീസ് സീല്‍ ചെയ്‌തു. കൽപ്പറ്റ, കോഴിക്കോട് മെഡിക്കൽ കോളേജ്. കൽപ്പറ്റ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്‌ച രാത്രി ഒന്നരയോടെയാണ് മൂവാറ്റുപുഴയിലെ ലോഡ്ജിൽ നിന്നും പിടികൂടിയത്.
മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; പ്രതിയുടെ ഓഫീസ് സീല്‍ ചെയ്‌തു - നിലമ്പൂര്‍ വാര്‍ത്തകള്‍
മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മേരി മാതാ എജ്യുക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിലിന്‍റെ ഓഫീസാണ് പൊലീസ് അടപ്പിച്ചത്.

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; പ്രതിയുടെ ഓഫീസ് സീല്‍ ചെയ്‌തു
മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; പ്രതിയുടെ ഓഫീസ് സീല്‍ ചെയ്‌തു
ഇയാളുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും, ഇയാൾ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. മെഡിക്കൽ സീറ്റുമായി ബന്ധപ്പെട്ട് പണം നൽകിയ ഏജന്‍റ് തന്നെ വഞ്ചിച്ചതാണ് ഈ അവസ്ഥക്ക് കാരണമെന്ന് സിബി പോലീസിന് മൊഴി നൽകി.