പിരിവെടുത്ത് റോഡ് നന്നാക്കി നാട്ടുകാര്‍ - മലപ്പുറം മാണിയോട്ട് മൂല മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുണൈറ്റഡ് എഫ്‌സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്‌തത്
മലപ്പുറം മാണിയോട്ട് മൂല മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുണൈറ്റഡ് എഫ്‌സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്‌തത്
![പിരിവെടുത്ത് റോഡ് നന്നാക്കി നാട്ടുകാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4534035-thumbnail-3x2-malappuram.jpg)
മലപ്പുറം: മാണിയോട്ട് മൂലയിലെ മഴയില്‍ തകര്‍ന്ന റോഡ് നാട്ടുകാര്‍ പിരിവെടുത്ത് കോണ്‍ക്രീറ്റ് ചെയ്‌തു. പ്രദേശത്തെ മുണ്ടുമുഴി റോഡാണ് എൺപതിനായിരം രൂപ ചിലവിൽ നാട്ടിലെ യുണൈറ്റഡ് എഫ്‌സി ക്ലബ് അംഗങ്ങൾ കോൺക്രീറ്റ് ചെയ്‌തത്. അമ്പത് മീറ്റര്‍ റോഡാണ് കോണ്‍ക്രീറ്റ് ചെയ്‌തത്. കഴിഞ്ഞ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചെത്തി റോഡാകെ തകർന്നതോടെ ഇതുവഴിയുള്ള യാത്ര ക്ലേശകരമായിരുന്നു.
മാണിയോട്ട് മൂല വാട്‌സ്ആപ്പ് കൂട്ടായ്‌മയിലൂടെ പ്രവാസികളും റോഡ് നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കി. നാട്ടുകാരനായ എഞ്ചിനീയർ മൂസയുടെയും, കോൺട്രാക്‌റ്റര്‍ ചാലനാട്ട് ആലിയുടെയും മേൽനോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.