മലപ്പുറം:പൊന്നാനിയില്‍ മഫ്തിയിലെത്തിയ പൊലീസ് സംഘം യുവാവിനെ ക്വാർട്ടേഴ്‌സിൽ എത്തിച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. പൊന്നാനി സ്വദേശി നജ്‌മുദ്ദീനാണ് മര്‍ദനത്തിനിരയായത്. വസ്ത്രങ്ങള്‍ അഴിപ്പിച്ച് മര്‍ദിച്ചെന്നും ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവേറ്റെന്നും നജ്‌മുദ്ദീന്‍ പറഞ്ഞു. പൊന്നാനി പൊലീസ് സ്റ്റേഷന്‍റെ പരിധിയിലാണ് വീടെങ്കിലും തിരൂര്‍ സ്റ്റേഷനിലെ സിപിഒ അനീഷ് പീറ്ററാണ് തന്നെ കൂട്ടിക്കൊണ്ട് പോയതെന്നും നജ്‌മുദ്ദീന്‍ ആരോപിക്കുന്നു. ഇയാളെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരിം അറിയിച്ചു.
പൊന്നാനിയില്‍ യുവാവിനെ പൊലീസ് നഗ്‌നനാക്കി മര്‍ദിച്ചതായി പരാതി - tirur police
സംഭവത്തിന് പിന്നാലെ തിരൂര്‍ സ്റ്റേഷനിലെ സിപിഒ അനീഷ് പീറ്ററിനെ സസ്പെൻഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരിം അറിയിച്ചു. മർദനത്തിന് ഇരയായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊന്നാനിയില്‍ യുവാവിനെ പൊലീസ് നഗ്‌നനാക്കി മര്‍ദിച്ചതായി പരാതി
ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയപ്പോൾ നജ്‌മുദ്ദീൻ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിശദീകരണം. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം മർദനത്തിന് ഇരയായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
Last Updated : Oct 27, 2020, 7:23 PM IST