കേരളം

kerala

ETV Bharat / city

അതിഥി ആപ്പുമായി പൊന്നാനി നഗരസഭ - ponnani municipality new application

നഗരസഭാതല അതിഥി തൊഴിലാളി മോണിറ്ററിങ് സമിതിയുടെ അഭ്യർത്ഥന പ്രകാരം ചങ്ങരംകുളം ചിയാന്നൂർ സ്വദേശി മജീദാണ് ആപ്പ് തയ്യാറാക്കിയത്

പൊന്നാനി നഗരസഭ  പൊന്നാനി നഗരസഭ വാര്‍ത്തകള്‍  അതിഥി തൊഴിലാളികള്‍ വാര്‍ത്തകള്‍  ponnani municipality new application  മലപ്പുറം കൊവിഡ് വാര്‍ത്തകള്‍
അതിഥി ആപ്പുമായി പൊന്നാനി നഗരസഭ

By

Published : May 15, 2020, 7:48 PM IST

മലപ്പുറം: കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരണത്തിനായി അതിഥി ആപ്പ് തയ്യാറാക്കി പൊന്നാനി നഗരസഭ. പൊലീസ്, റവന്യൂ, ലേബർ എന്നീ വകുപ്പുകൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലാണ് ആപ്പ് നഗരസഭ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രാഥമിക ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങൾ നഗരസഭ അതിഥി ആപ്പ് വഴി ക്രോഡീകരിച്ചു. നഗരസഭാതല അതിഥി തൊഴിലാളി മോണിറ്ററിങ് സമിതിയുടെ അഭ്യർഥന പ്രകാരം ചങ്ങരംകുളം ചിയാന്നൂർ സ്വദേശി മജീദാണ് ആപ്പ് തയ്യാറാക്കിയത്.

നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്കും, അവർക്ക് ലഭിക്കേണ്ട എല്ലാ സഹായങ്ങളും ഇതുവഴി ലഭ്യമാകും. ജിയോ ടാഗ് വഴി ഓരോ പ്രദേശത്തെയും അതിഥി തൊഴിലാളികളുടെ സാന്ദ്രത മനസിലാക്കാനും അതിന് അനുസരിച്ച് ക്രമീകരണം ഏർപ്പെടുത്താനും ആപ്പ് വഴി നഗരസഭക്ക് കഴിയും. തൊഴിലാളികൾക്കിടയില്‍ ക്രിമിനൽ പശ്ചാത്തലം ഉള്ളവരുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. കൂടാതെ ഹോട്ടൽ ഉൾപ്പടെയുള്ള ഭക്ഷ്യ വിതരണ രംഗത്ത് കൃത്യമായ ശാരീരിക ആരോഗ്യമുള്ളവരാണ് പണിയെടുക്കുന്നതെന്ന്‌ ഉറപ്പുവരുത്താനും ആപ്പ് വഴി സാധിക്കും. ആപ്പിന്‍റെ ലോഞ്ചിങ് നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. നഗരസഭാ പരിധിയിലെ അതിഥി തൊഴിലാളികളുടെ വിശദ വിവരങ്ങൾ നഗരസഭയും പൊലീസും സൂക്ഷിക്കും.

ABOUT THE AUTHOR

...view details