മലപ്പുറം: രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് നാളെ തുടക്കം. ശ്രീരാമസ്വാമി-ലക്ഷ്‌മണസ്വാമി-ഭരതസ്വാമി-ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനമെന്ന് പറയുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് മലപ്പുറത്തെ നാലമ്പലങ്ങളും സ്ഥിതിചെയ്യുന്നത്. നാളെയാണ് കർക്കടക മാസാരംഭം.
നാലമ്പല ദര്‍ശനത്തിന് നാളെ തുടക്കം - ശത്രുഘ്ന സ്വാമി ക്ഷേത്രം
ശ്രീരാമസ്വാമി-ലക്ഷ്‌മണസ്വാമി-ഭരതസ്വാമി-ശത്രുഘ്ന സ്വാമി ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതാണ് നാലമ്പല ദര്‍ശനം.
കര്‍ക്കടകത്തില്‍ നാലമ്പല ദർശനം നടത്തുന്നത് പുണ്യമായിട്ടാണ് ഭക്തർ കരുതുന്നത്. ഇതിനായി എല്ലാ ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നാലമ്പല ദർശനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലപ്പുറം ജില്ലയിലെ രാമപുരത്തെ നാലമ്പലങ്ങൾ. ശ്രീ രാമൻ, ലക്ഷ്‌മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്രങ്ങളാണ് രാമപുരത്ത് ഉള്ളത്. കിഴക്കോട്ട് ദർശനമായി ശ്രീരാമസ്വാമി ക്ഷേത്രവും തെക്കുകിഴക്കായി അയോധ്യ ലക്ഷ്‌മണസ്വാമി ക്ഷേത്രവും വടക്കൻ ക്ഷേത്രവും പടിഞ്ഞാറ് ഭരതസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കർക്കടക മാസത്തെ വരവേൽക്കാനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. ഭക്തര്‍ക്ക് നാലമ്പലദർശനം നടത്തുന്നതിനായി പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.