മലപ്പുറം: ഇന്ധനവില കുതിച്ചുയരുമ്പോഴും താനൂർ കാട്ടിലങ്ങാടി സ്വദേശി ലിജീഷ് ചെട്ടിയാര്‍ കൂളാണ്. അതിന് പിന്നിലൊരു കാരണവുമുണ്ട്. ലിജീഷിന്‍റെ കൈവശമുള്ള ഇരുചക്ര വാഹനത്തിന് പെട്രോളിന്‍റെയോ ഡീസലിന്‍റെയോ ആവശ്യമില്ല. പതുക്കെ ഒന്നു ചവുട്ടി കൊടുത്താല്‍ മതി ലിജീഷിന്‍റെ വാഹനം ചലിക്കും.
ലിജീഷിന്‍റെ സ്വന്തം 'ബുള്‍സൈ' ലിജീഷിന്‍റെ സ്വന്തം 'ബുള്‍സൈ'
ഒറ്റനോട്ടത്തിൽ നല്ല കിടുക്കാച്ചി ബുള്ളറ്റ്. പക്ഷേ വാഹനം ഓടിക്കണമെങ്കില്‍ കിക്കറിന് പകരം പെഡല്‍ ചവിട്ടണം. ഇതാണ് ലിജീഷിന്‍റെ ബുൾസൈ. വാഹന പ്രേമികളുടെ ഇഷ്‌ട വാഹനമായ ബുള്ളറ്റിന്‍റെയും സൈക്കിളിന്‍റെയും സ്പെയർപാർട്‌സ് ഉപയോഗിച്ചാണ് ലിജീഷ് ബുൾസൈ നിർമിച്ചത്.
പേര് വന്ന വഴി
ബുള്ളറ്റിന്‍റെയും സൈക്കിളിന്‍റെയും പാർട്‌സ് ഉപയോഗിച്ച് നിർമിച്ചത് കൊണ്ടാണ് ഇരുചക്രവാഹനത്തിന് ബുൾസൈ എന്ന പേര് നൽകിയതെന്ന് ലിജീഷ് പറയുന്നു. ഇന്ധനവിലയെ കുറിച്ച് ആശങ്കപ്പെടേണ്ട. അതേസമയം ബുള്ളറ്റിന്‍റെ പ്രൗഢിയില്‍ യാത്ര ചെയ്യാനും സാധിയ്ക്കും. ലോക്ക്‌ഡൗൺ കാലത്തെ ഈ ചിന്തയില്‍ നിന്നാണ് ബുൾസൈയുടെ പിറവി.
ഇനി നാല് ചക്ര വാഹനം
രണ്ട് മാസം കൊണ്ടാണ് ബുൾസൈയുടെ പണി പൂർത്തിയാക്കിയത്. ഇരുപത്തി അയ്യായിരം രൂപയാണ് ആകെ ചെലവായത്. ചെറിയ ഭാരം മാത്രമേയൊള്ളു എന്നതിനാല്‍ കുട്ടികൾക്കും വളരെ സൗകര്യപ്രദമായി കൊണ്ട് നടക്കാം. ആദ്യ പരീക്ഷണം വിജയിച്ചതോടെ ഇനി നാല് ചക്രമുള്ള ഒരു വാഹനം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് ലിജീഷ്.
Also read: അച്ഛൻ വരില്ലെന്നറിയില്ല, പക്ഷേ സൗമ്യയ്ക്ക് വിളിക്കാതിരിക്കാനാവില്ല: ഇതൊരു കഥയല്ല