മലപ്പുറം : പെരിന്തൽമണ്ണ താലൂക്കിലെ അരക്കുപറമ്പ് മാട്ടാറക്കലിൽ ഉരുൾപൊട്ടൽ. ബുധനാഴ്‌ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മുക്കിലപറമ്പിന്‍റെ മുകൾ ഭാഗത്തുള്ള ബിടാവുമലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. പ്രദേശത്ത് നിന്ന് 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
പെരിന്തൽമണ്ണ മേഖലയിൽ ഉൾപ്പടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷം പെയ്‌തത്. ഇതിനിടെയാണ് ശക്തമായ രീതിയിൽ പാറയുടെ മുകളിൽ നിന്ന് വെള്ളം എത്തിയത്.