മലപ്പുറം: താനൂര്‍ അഞ്ചുടി ഇസ്ഹാഖ് വധക്കേസിലെ പ്രതികള്‍ക്ക് കോടതിയില്‍ കഞ്ചാവ് കൈമാറാനെത്തിയ യുവാവ് പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായി. താനൂര്‍ കോറമന് കടപ്പുറം സ്വദേശി ഉദൈഫാണ് പിടിയിലായത്. ഇസ്ഹാഖ് വധക്കേസിലെ പ്രതി സുഹൈലിന് നല്‍കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി ഉദൈഫ് ചോദ്യംചെയ്യലിൽ മൊഴി നല്കി.
കൊലക്കേസ് പ്രതികള്‍ക്ക് കഞ്ചാവ് നല്കാന് ശ്രമം; ഒരാള്‍ പിടിയില്‍
പരപ്പനങ്ങാടി കോടതിക്ക് സമീപം പുത്തരിക്കലിലെ സിനിമ തിയേറ്ററിനടുത്ത് നിന്നാണ് 50 ഗ്രാം കഞ്ചാവും രണ്ട് ബീഡി പാക്കറ്റുകളുമായി താനൂര്‍ കോറമന് കടപ്പുറം സ്വദേശി ഉദൈഫ് പിടിയിലായത്.
പരപ്പനങ്ങാടി കോടതിക്ക് സമീപം പുത്തരിക്കലിലെ സിനിമ തിയേറ്ററിനടുത്ത് നിന്നാണ് 50 ഗ്രാം കഞ്ചാവും രണ്ട് ബീഡി പാക്കറ്റുകളുമായി ഉദൈഫ് പിടിയിലായത്. ബീഡിക്കുള്ളിലും പൊതിയിലുമാക്കിയ കഞ്ചാവ് പ്രത്യേകം ഇന്സുലേഷന് ചുറ്റിയാണ് ഇയാള്‍ എത്തിച്ചിരുന്നത്. വധക്കേസിലെ പ്രതി സുഹൈലിന്റെ സുഹൃത്ത് താനൂരിലെ ചീരാം കടപ്പുറം സ്വദേശി മുക്താര്‍ നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉദൈഫ് കഞ്ചാവ് നല്‍കാനെത്തിയതെന്നും എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍ ജോസ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.