മലപ്പുറം: മലപ്പുറം മമ്പാട് 25 ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയില്‍. മേപ്പാടം സ്വദേശി നാരായണന്‍ എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. 25 ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ് എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വീടിന് സമീപത്തെ തോട്ടിൽ വച്ച് ചാരായം വാറ്റിയതിനു ശേഷം വീട്ടിൽ വച്ചായിരുന്നു വിൽപ്പന.
മലപ്പുറത്ത് 25 ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയില്‍ - excise seize 25 litre illicit liquor news
25 ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ് എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
മലപ്പുറത്ത് 25 ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ പിടിയില്‍
എക്സൈസ് ഇൻസ്പെക്ടർ എം.ഒ വിനോദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also read:കാസര്‍കോട് എക്‌സൈസ് റിമാന്‍ഡ് പ്രതി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍