മലപ്പുറം: ജില്ലയിലെ കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി വർധിച്ചുവരികയും ചികിത്സാ കേന്ദ്രങ്ങളിൽ ഉപകരണങ്ങളുടെ ക്ഷാമം അനുഭവപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഗണിച്ച് ഒരു കോടി രൂപ വിലവരുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക ജില്ലാ കലക്ടർക്ക് അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ കൈത്താങ്ങായി മലപ്പുറം ജില്ലാ പഞ്ചായത്ത്
ഒരു കോടി രൂപ വിലവരുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക ജില്ലാ കലക്ടർക്ക് അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു.
കൊവിഡ് പ്രതിസന്ധി മറികടക്കാൻ കൈത്താങ്ങായി മലപ്പുറം ജില്ലാ പഞ്ചായത്ത്
കാർഡിയാക്ക് മോണിറ്റർ, പൾസ് ഓക്സിജൻ മീറ്റർ, ഡയാലിസിസ് മെഷീൻ, വെന്‍റിലേറ്റർ,തുടങ്ങിയ ഉപകരണങ്ങളുടെ കുറവാണ് ജില്ലയിൽ അനുഭവപ്പെടുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാൻ സഹായംതേടി ജില്ലാ കലക്ടർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടി എംപിയെയും സമീപിച്ചിരുന്നു. പിന്നാലെയാണ് പഞ്ചായത്ത് നടപടിയെടുത്തത്.