മലപ്പുറം: ജില്ലാ പഞ്ചായത്തിന്‍റെ ബജറ്റ് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മൂത്തേടം അവതരിപ്പിച്ചു. 181.35 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 181,35,17,366 വരവും 180,03,40,000 രൂപ ചെലവും 1,31,77,366 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കൃഷി, വ്യാപാരം, വ്യവസായം, മൃഗപരിപാലനം തുടങ്ങിയ മേഖലകള്‍ക്കാണ് മുന്‍തൂക്കം.
മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു - മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്
കൃഷി, വ്യാപാരം, വ്യവസായം, മൃഗപരിപാലനം തുടങ്ങിയ മേഖലകള്‍ക്കാണ് മുന്‍തൂക്കം
23.03 കോടി രൂപയാണ് ഉത്പാദന മേഖലക്കായി കരുതിയിരിക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ 3.64 കോടി, വെറ്റില കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് 75 ലക്ഷം, നെല്‍കൃഷി കൂലി ചെലവ് സബ്‌സിഡിക്ക് ഒരു കോടി, കനാല്‍-കുളം-വിസിബി-തടയണ തുടങ്ങിയ പദ്ധതികള്‍ക്കായി 5.9 കോടി, മൃഗ പരിപാലനത്തിനായി 2.29 കോടി, വെറ്റിനറി മരുന്നുകള്‍ ന്യായ വിലക്ക് ആരംഭിക്കുന്നതിന് 50 ലക്ഷം, ആതവനാട് പൗള്‍ട്രി ഫാമിന് ഹാച്ചറി യൂണിറ്റ് വിപൂലികരിക്കുന്നതിന് 10 ലക്ഷം, ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് 10 ലക്ഷം, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ സബ്‌സിഡിക്ക് 25 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എംകെ റഫീഖ അധ്യക്ഷയായി.