മോട്ടറില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു - മലപ്പുറം വാര്‍ത്തകള്‍
മലപ്പുറം പോത്തുകല്ലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മലപ്പുറം:മോട്ടര്‍ ഓണാക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. പോത്തുകൽ ആനക്കല്ല് സ്വദേശി തണ്ടുപാറക്കൽ റിൻഷാദ് ബാബു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റെയിൽവെ സ്‌റ്റേഷന് സമീപമുള്ള ഷെരീഫിന്‍റെ വീട്ടിലെ പുതിയ കിണറിന്‍റെ റിങ്ങുകൾ വൃത്തിയാക്കുന്നതിനിടയിൽ കിണറിന്‍റെ കരയിൽ നിൽക്കുകയായിരുന്ന റിൻഷാദ് ബാബുവിന് മോട്ടോർ ഓണാക്കുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. കിണര്‍ വൃത്തിയാക്കാനായി വാടകക്ക് എടുത്ത മോട്ടറിൽ നിന്നുമാണ് ഷോക്കേറ്റത്. ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.