മലപ്പുറം:സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധം. വാര്‍ഡ് കമ്മിറ്റി കൂടി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ സംഘടിച്ചത്. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി പതിനാറാം വാര്‍ഡ് കാരിമുക്കിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് തർക്കം.
മലപ്പുറം ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം - kondotty muncipality
വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്തയാളെ മറികടന്ന് മണ്ഡലം കമ്മിറ്റി നിർദേശിച്ചയാളെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ഔദ്യോഗിക ചിഹ്നവും അനുവദിച്ചതോടെ വാർഡ് കമ്മറ്റി നിശ്ചയിച്ച സ്ഥാനാർഥി പികെ രാജന്‍ പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു
![മലപ്പുറം ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം ജില്ലാ കോൺഗ്രസ് ആസ്ഥാനം സ്ഥാനാര്‍ഥിത്വ തര്‍ക്കം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ഔദ്യോഗിക സ്ഥാനാര്‍ഥി പികെ രാജൻ കോണ്‍ഗ്രസ് congress district headquarters dcc malappuram kondotty muncipality local body election malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9637793-thumbnail-3x2-dcc.jpg)
മലപ്പുറം ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
ആർക്കും പാർട്ടി ചിഹ്നം നൽകരുതെന്ന് അഭ്യർഥിച്ചെങ്കിലും മണ്ഡലം കമ്മിറ്റി നിർദേശിച്ചയാൾക്ക് ഔദ്യോഗിക ചിഹ്നം നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ വാർഡ് കമ്മറ്റി നിശ്ചയിച്ച സ്ഥാനാർഥി പികെ രാജൻ മത്സരിക്കുമെന്നും പ്രവർത്തകർ വ്യക്തമാക്കി.
Last Updated : Nov 23, 2020, 7:52 PM IST