മലപ്പുറം:നൂറിലേറെ മോഷണക്കേസിലെ പ്രതി കാളികാവ് പൊലീസിന്‍റെ പിടിയിലായി. വഴിക്കടവ് പുവ്വത്തിപ്പൊയിൽ സ്വദേശി വാക്കയിൽ അക്ബർ ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ കരുവാരക്കുണ്ട്, വഴിക്കടവ്, കാളികാവ് സ്റ്റേഷനുകളില്‍ 180 മോഷണക്കേസുകള്‍ നിലവിലുണ്ട്.
180 മോഷണക്കേസുകളിലെ പ്രതി പിടിയില്‍ - വാക്കയിൽ അക്ബർ പിടിയില്‍
ആക്കുംപാറ സ്വദേശി ആമിനയുടെ വീട്ടിൽ നിന്ന് 17 പവനും എഴുപതിനായിരം രൂപയുമാണ് പ്രതി അവസാനമായി മോഷ്ടിച്ചത്
പ്രതി പിടിയില്‍
കഴിഞ്ഞ ഫെബ്രുവരി 29 ന് ആക്കുംപാറ സ്വദേശി ആമിനയുടെ വീട്ടിൽ നിന്ന് 17 പവനും എഴുപതിനായിരം രൂപയുമാണ് പ്രതി അവസാനമായി മോഷ്ടിച്ചത്. സംശയം തോന്നിയ പൊലീസ് സംഘം പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് മറ്റു മോഷണക്കേസുകളിലെ പങ്ക് വ്യക്തമാകുന്നത്.
പൊലീസ് ഇൻസ്പെക്ടർ ജോതീന്ദ്രകുമാർ, എസ്.ഐ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Last Updated : May 27, 2020, 1:47 PM IST