അംഗനവാടി ടീച്ചർമാർക്ക് പരിശീലന പരിപാടിയൊരുക്കി കൊണ്ടോട്ടി ഐ.സി.ഡി.എസ് - ഐ.സി.ഡി.എസ്
പ്രീ സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ട പാഠഭാഗങ്ങൾ പാട്ടുകളിലൂടെയും കളികളിലൂടെയും കുട്ടികളെ പഠിപ്പിക്കാൻ ടീച്ചര്‍മാര്‍ പരിശീലനം നേടി
മലപ്പുറം: അംഗനവാടി ടീച്ചർമാർക്കായി പരിശീലന പരിപാടിയൊരുക്കി കൊണ്ടോട്ടി ഐ.സി.ഡി.എസ്. മൂന്നാംഘട്ട പരിശീലനം സി.ഡി.പി.ഒ ജയഭാരതി ഉദ്ഘാടനം ചെയ്തു. അംഗനവാടികളിലെ വിദ്യാഭ്യാസ പ്രവർത്തനം കളികളിലൂടെ രൂപകല്‍പ്പന ചെയ്യുന്നതിന്‍റെ ഭാഗമായാണ് ടീച്ചർമാർക്ക് പരിശീലനം നൽകിയത്. പ്രീ സ്ക്കൂൾ വിദ്യാഭ്യാസത്തിന് വേണ്ട പാഠഭാഗങ്ങൾ പാട്ടുകളിലൂടെയും കളികളിലൂടെയും കുട്ടികളെ പഠിപ്പിക്കാൻ ടീച്ചര്‍മാര്‍ പരിശീലനം നേടി. ഒപ്പം കൈപുസ്തകങ്ങൾ, കുട്ടികളെ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള വർക്ക് ബുക്ക്, അസസ്മെന്‍റ് കാർഡ് എന്നിവയും വിതരണം ചെയ്തു. മൂന്ന് വാല്യങ്ങളിലായി മുപ്പത് തീമുകളാണ് പഠിപ്പിക്കുന്നത്.