മലപ്പുറം: വഴിക്കടവിന് സമീപം നാടുകാണി ചുരത്തിലൂടെ പോകുന്ന കോഴിക്കോട്-ഗുഡല്ലൂര്‍-നിലമ്പൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ചരക്ക് ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കായിരുന്നു സംഭവം.
നാടുകാണി ചുരത്തിന് സമീപം ലോറി ബ്രേക്ക്ഡൗണായി; പന്ത്രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു - malappuram latest news
പൊട്ടുങ്ങല്‍ മുതല്‍ ആറ് കിലോ മീറ്റര്‍ ദൂരത്തില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
നാട്‌കാണി ചുരത്തിന് സമീപം ലോറി മറിഞ്ഞ് അപകടം
പൊട്ടുങ്ങല്‍ മുതല്‍ ആറ് കിലോ മീറ്റര്‍ ദൂരത്തിലാണ് ഗതാഗതം തടസപ്പെട്ടത്. കേരളത്തില്‍ നിന്നും പുറപ്പെട്ട രണ്ട് കല്യാണ സംഘത്തിന് മുഹൂര്‍ത്ത വേളയില്‍ എത്താന്‍ കഴിഞ്ഞില്ല. ബംഗലൂരുവില്‍ നിന്നും മൈസൂരില്‍ നിന്നും കേരളത്തിലേക്ക് വന്ന യാത്രക്കാരും ബുദ്ധിമുട്ടിലായി.
Last Updated : Dec 1, 2019, 2:04 PM IST