കേരളം

kerala

ETV Bharat / city

നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ - Landslide on the Nadukani Pass

ഇന്നലെ രാത്രിയോടെയാണ് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്.

നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ  നാടുകാണി ചുരം  Landslide  Landslide on the Nadukani Pass  Nadukani Pass
നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ

By

Published : Jun 21, 2020, 3:36 PM IST

Updated : Jun 21, 2020, 3:45 PM IST

മലപ്പുറം: നാടുകാണി വനത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ. ചുരം പാതയിൽ ഇന്‍റര്‍ ലോക്ക് കട്ടകൾ പതിച്ച പാതയുടെ ഒരു ഭാഗം തകർന്നു. ശനിയാഴ്‌ച രാത്രിയാണ് കേരള - തമിഴ്നാട് അതിർത്തി വനത്തിൽ ശക്തമായ മഴ പെയ്തത്. രാത്രി പത്തോടെയാണ് ചുരം പാതയിലെ സംസ്ഥാന അതിർത്തിയിൽ ചെങ്കുത്തായ മലവാരത്തിൽ മണ്ണിടിച്ചിലുണ്ടായത്.

നാടുകാണി ചുരത്തിൽ മണ്ണിടിച്ചിൽ

മണ്ണടിഞ്ഞ് കൾവർട്ട് അടഞ്ഞതോടെ വെള്ളം റോഡിലൊഴുകിയാണ് ഇന്‍റര്‍ ലോക്ക് പതിച്ച ഭാഗം തകർന്നത്. നാടുകാണി - പരപ്പനങ്ങാടി പാത നവീകരണത്തിന്‍റെ ഭാഗമായി അടുത്തിടെയാണ് ഇവിടെ ഇന്‍റര്‍ ലോക്ക് കട്ടകൾ വിരിച്ചത്. മഴക്കാലത്തിന്‍റെ തുടക്കത്തിൽ തന്നെയുള്ള മണ്ണിടിച്ചിൽ ആശങ്ക സൃഷ്ടിക്കുന്നതാണന്ന് നാട്ടുകാർ പറയുന്നു. മണ്ണടിഞ്ഞ് കിടക്കുന്ന കൾവർട്ട് അടിയന്തരമായി നന്നാക്കിയില്ലെങ്കിൽ റോഡ് തകർച്ച വ്യാപിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതായി വാർഡ് മെമ്പര്‍ പി. ഹക്കീം പറഞ്ഞു.

Last Updated : Jun 21, 2020, 3:45 PM IST

ABOUT THE AUTHOR

...view details