കേരളം

kerala

ETV Bharat / city

തവനൂരിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി - വയോധിക മരിച്ചു

കഴിഞ്ഞ ദിവസം കുറ്റിപ്പുറം പഞ്ചായത്തിലും സമാനരീതിയിൽ വയോധിക മരണപ്പെട്ടിരുന്നു.

lady found dead in malappuram  malappuram death news  മലപ്പുറം വാർത്തകൾ  വയോധിക മരിച്ചു  തവനൂർ വാർത്തകള്‍
മരണം

By

Published : Jun 21, 2021, 12:24 AM IST

മലപ്പുറം: തവനൂർ കടകശേരിയിൽ തനിച്ച് താമസിച്ചിരുന്ന വയോധികയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്തി. തട്ടോട്ടില്‍ ഇയ്യാത്തുട്ടി ഉമ്മ(70)യേയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം.

തലക്കടിയേറ്റതായാണ് പ്രാഥമിക നിഗമനം. ഭക്ഷണവുമായി എത്തിയ ബന്ധുക്കളാണ് ഇവര്‍ മരിച്ച് കിടക്കുന്നത് കണ്ടത്. ശരീരത്തിലെ 25പവനോളം ആഭരണങ്ങൾ കാണായായതായാണ് സൂചന. സ്വന്തം വീട്ടില്‍ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു 70 കാരിയായ ഇയ്യാത്തുട്ടി.

also read: ഭാര്യയുടെ അപ്രതീക്ഷിത മരണം: വിയോഗം താങ്ങാനാകാതെ ഭർത്താവും രണ്ട് പെൺമക്കളും തൂങ്ങി മരിച്ചു

കുറ്റിപ്പുറം എസ്‌ഐ അഷ്റഫിന് നേതൃത്വത്തിലുള്ള ഇൻക്വസ്റ്റ് നടപടികൾ നടത്തി കഴിഞ്ഞ ദിവസം കുറ്റിപ്പുറം പഞ്ചായത്തിലെ സമാനരീതിയിൽ വയോധിക മരണപ്പെട്ടിരുന്നു

ABOUT THE AUTHOR

...view details