കെ.വി റാബിയയുടെ 'സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ട്' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു - മന്ത്രി കെ.ടി ജലീല്‍
യഥാര്‍ഥ ജീവിതത്തിന്‍റെ നേര്‍കാഴ്ചയാണ് റാബിയയുടെ പുസ്തകമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു
മലപ്പുറം: സാക്ഷരത പ്രവര്‍ത്തനത്തിലൂടെ പ്രശസ്തയായ തിരൂരങ്ങാടി സ്വദേശിനി കെ.വി റാബിയയുടെ 'സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ട്' എന്ന പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പ്രകാശനം ചെയ്തു. യഥാര്‍ഥ ജീവിതത്തിന്‍റെ നേര്‍കാഴ്ചയാണ് റാബിയയുടെ പുസ്തകമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെയും സാക്ഷരതാ മിഷന്‍റെയും സഹകരണത്തോടെ റാബിയ കെയർ ഫൗണ്ടേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആദ്യ കോപ്പി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി. സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. പുസ്തകം കാലിക്കറ്റ് സര്‍വകലാശാല മലയാളം ബിരുദാനന്തര ബിരുദ വിഷയമാണ്.