കേരളം

kerala

ETV Bharat / city

'മുഖ്യമന്ത്രി നഗരം കത്തുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെപ്പോലെ' : പി.കെ കുഞ്ഞാലിക്കുട്ടി - kunjalikutti calls chief minister emperor nero news

'ജനജീവിതം പൂര്‍ണമായി സ്‌തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരകഥകള്‍ പറയുകയാണ്.'

കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി വിമര്‍ശനം വാര്‍ത്ത  മുഖ്യമന്ത്രി വീരഗാഥ കുഞ്ഞാലിക്കുട്ടി വാര്‍ത്ത  കുഞ്ഞാലിക്കുട്ടി വിമര്‍ശനം പിണറായി വാര്‍ത്ത  മുഖ്യമന്ത്രി വീണ വായിച്ച ചക്രവര്‍ത്തി വാര്‍ത്ത  kunjalikutti criticise chief minister news  kunjalikutti calls chief minister emperor nero news  kunjalikutti latest news
'മുഖ്യമന്ത്രി നഗരം കത്തുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെപ്പോലെ' : പി.കെ കുഞ്ഞാലിക്കുട്ടി

By

Published : Jun 20, 2021, 7:24 PM IST

മലപ്പുറം: നഗരം കത്തുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്‌തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരകഥകള്‍ പറയുകയാണ്. മരംമുറി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

'മുഖ്യമന്ത്രി നഗരം കത്തുമ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെപ്പോലെ' : പി.കെ കുഞ്ഞാലിക്കുട്ടി

ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് ഭരണാധികാരി പറയേണ്ടത്. അല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങള്‍ എതിരാവും. സര്‍ക്കാരിനെ കൃത്യമായി ഓഡിറ്റ് ചെയ്യും.

താന്‍ പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണ്. തനിയ്ക്കും കുറേ കഥകള്‍ പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. പ്രതിപക്ഷം പ്രതിപക്ഷത്തിന്‍റെ റോള്‍ എടുക്കുമെന്നും ഭരണകൂടത്തെ വിമര്‍ശിക്കേണ്ട ഘട്ടത്തില്‍ വിമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also read: 'വിമർശനം വ്യക്തിപരം തന്നെ' ; വീണ്ടും മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

വര്‍ത്തമാനം പറയുകയല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മനുഷ്യന്‍റെ ദയനീയാവസ്ഥ കണ്ട് വീരഗാഥ പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details