മലപ്പുറം: കൊവിഡ് കാലവും ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി എംപി. സർക്കാരിനെ നല്ലപോലെ പിന്തുണയ്ക്കുന്നുവെന്ന് കരുതി വിമർശിക്കിലെന്ന് കരുതരുതെന്ന് അദ്ദേഹം മലപ്പുറത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഷാജിയുടെ പോസ്റ്റ് സ്വന്തം ശൈലിയിലുള്ള ആവിഷ്കാര സ്വാതന്ത്ര്യമെന്ന് കുഞ്ഞാലിക്കുട്ടി എംപി - km shaji latest news
സർക്കാരിനെ നല്ലപോലെ പിന്തുണയ്ക്കുന്നുവെന്ന് കരുതി വിമർശിക്കിലെന്ന് കരുതരുതെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഷാജിയുടെ പോസ്റ്റ് സ്വന്തം ശൈലിയിലുള്ള ആവിഷ്കാര സ്വാതന്ത്ര്യമെന്ന് കുഞ്ഞാലിക്കുട്ടി എംപി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ അനുഭവം നേരത്തെ ബോധ്യപ്പെട്ടതാണ്. ഷാജിയുടെ പോസ്റ്റ് സ്വന്തം ശൈലിയിലുള്ള ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിൽ മുഖ്യമന്ത്രി പ്രകോപിതനാകേണ്ട സാഹചര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യൂത്ത് ലീഗിന്‍റെ വൈറ്റ് കാർഡുകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയപരം ആയിരുന്നു. അത് എതിർത്ത് തോൽപ്പിച്ചു . പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം തകർക്കാൻ ആവില്ല. സർക്കാരിന് പ്രതിപക്ഷം നല്ല സഹകരണമാണ് നൽകുന്നത് ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.