കേരളം

kerala

ETV Bharat / city

പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.എം ബഷീര്‍ - കെഎം ബഷീര്‍

പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ബഷീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി

km basheer against muslim league action  muslim league news  km basheer news  malappuram news  മലപ്പുറം വാര്‍ത്തകള്‍  കെഎം ബഷീര്‍  മുസ്ലിം ലീഗ്
പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.എം ബഷീര്‍

By

Published : Jan 30, 2020, 11:15 PM IST

മലപ്പുറം: മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തതിന് സസ്‌പെന്‍ഡ് ചെയ്ത മുസ്ലീംലീഗ് നടപടിയെ വെല്ലുവിളിച്ച് കെ.എം ബഷീര്‍. പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്നും ബഷീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ സമരത്തില്‍ എല്ലാവരും ഒരുമിച്ച് പങ്കെടുത്തതാണെന്നും പിന്നെ എപ്പോഴാണ് കെപിസിസി പ്രസിഡന്‍റിന് അത് ശരിയല്ലെന്ന് തോന്നിയതെന്നും ബഷീര്‍ തുറന്നടിച്ചു. ഐ.എന്‍.എല്ലിലേക്ക് പോകുന്ന കാര്യം ആലോചിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കെ എം ബഷീര്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടി മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.എം ബഷീര്‍

ABOUT THE AUTHOR

...view details