നരേന്ദ്ര മോദിയെ അധികാരത്തിലേത്തിച്ചതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിനെന്ന് വി.എസ് അച്യുതാനന്ദൻ. റഫേൽ എന്ന വാക്കിന് കളവെന്നാണ് കുട്ടികൾ കരുതുന്നതെന്നും കർഷക ആത്മഹത്യകൾ കാണാൻ ചൗക്കിദാർക്ക് കഴിയുന്നില്ലെന്നും വി.എസ് പറഞ്ഞു.
ബിജെപി ഭരണത്തിൽ മല്യയും, മോദിയും, ഷായും മാത്രമാണ് രക്ഷപ്പെട്ടത്: വിഎസ് - വി.പി. സാനു
എൽഡിഎഫ്ന്‍റെ മലപ്പുറം സ്ഥാനാർഥിയായ വി.പി. സാനുവിന്‍റെ പ്രചാരണ വേളയിലാണ് വിഎസ് മോദിക്കും കോൺഗ്രസിനമെതിരെ ആഞ്ഞടിച്ചത്.
ഫയൽ ചിത്രം
എൽഡിഎഫ്ന്‍റെ മലപ്പുറം സ്ഥാനാർഥിയായ വി.പി. സാനുവിന്‍റെ പ്രചാരണ വേളയിലാണ് വിഎസ് മോദിക്കും കോൺഗ്രസിനമെതിരെ ആഞ്ഞടിച്ചത്. ബിജെപിയുടെ ഭരണത്തിൽ വിജയ് മല്യയും, നീരവ് മോദിയും, ജെയ് ഷായും മാത്രമാണ് രക്ഷപ്പെട്ടതെന്ന് വിഎസ് പറഞ്ഞു. മലപ്പുറത്ത് ഇടതുപക്ഷമുന്നണിയുടെ പ്രചാരണത്തിന് വി എസ് എത്തിയത് ആവേശമായി.