കേരളം

kerala

ETV Bharat / city

ടി സി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവം; രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു

ടി സി നല്‍കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലിനെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരോധിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി

ടി സി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവം : രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു

By

Published : May 21, 2019, 1:38 AM IST

Updated : May 21, 2019, 4:08 AM IST

മലപ്പുറം :എടക്കര പാലുണ്ടയിലെ ഗുഡ്ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജ്മെന്‍റാണ് പ്ലസ് വൺ, പ്ലസ് ടു സീറ്റുകൾക്ക് കോഴ്സ് ഫീസായ ഒരു ലക്ഷം രൂപ അടച്ചാൽ മാത്രമേ എസ്എസ്എൽസി പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികൾക്ക് ടി.സി നൽകുകയുള്ളു എന്ന നിലപാടുമായി രംഗത്ത് എത്തിയത്. ടി സിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകാൻ പോലും മാനേജ്മെന്‍റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് ടി സി നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് പ്രിൻസിപ്പലിനെതിരെ ഉപരോധം നടത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് രക്ഷിതാക്കൾ പരാതി നൽകി.

ടി സി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവം; രക്ഷിതാക്കൾ സ്കൂൾ ഉപരോധിച്ചു

മലപ്പുറത്ത് ചേർന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗിൽ വിഷയം പരിഗണിക്കുകയും അടുത്ത തിങ്കളാഴ്ച ഇരുകക്ഷികളും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തു. ടി സി ലഭിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരാനാണ് രക്ഷിതാക്കളുടെ തീരുമാനം. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ ഫീസ് അടച്ചാൽ മാത്രമേ കുട്ടികൾക്ക് ടി സി നൽകൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സ്കൂൾ മാനേജ്മെന്‍റ്.

Last Updated : May 21, 2019, 4:08 AM IST

ABOUT THE AUTHOR

...view details