കേരളം

kerala

ETV Bharat / city

മുസ്ളീംലീഗീന്‍റെ പൊന്നാപുരം കോട്ടയായി പൊന്നാനി - യുഡിഎഫ്

പണക്കാരെ സ്ഥാനാർഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. ഇടതിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഫലം പുറത്തുവന്നപ്പോള്‍ കാണാന്‍ സാധിച്ചതെന്നും ഇ.ടി

പൊന്നാനി ഇ.ടിയ്ക്കൊപ്പം

By

Published : May 23, 2019, 8:33 PM IST

ലീഗിന്‍റെ കോട്ടയായ മലപ്പുറം ജില്ലയിലെ പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം ഇത്തവണയും ഇ.ടിയ്ക്കൊപ്പമായിരുന്നു. പണക്കാരെ സ്ഥാനാർഥിയാക്കിയാൽ ജയിക്കാമെന്ന് സിപിഎം ചിന്തിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. യുഡിഎഫ് ഉയര്‍ത്തിപ്പിടിച്ചത് സത്യസന്ധമായ രാഷ്ട്രീയമാണ്. പൊന്നാനിയിലൂടെ പണം കൊണ്ടുള്ള രാഷ്ട്രീയത്തില്‍ അവര്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്നും ഇ.ടി.

പൊന്നാനി ഇ.ടിയ്ക്കൊപ്പം

സംസ്ഥാനത്തൊട്ടാകെ ഇടതിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഫലം പുറത്തുവന്നപ്പോള്‍ കാണാന്‍ സാധിച്ചതെന്നും ഇ.ടി പറഞ്ഞു. 187171 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഇ.ടി പൊന്നാനിയില്‍ പച്ചക്കൊടി നാട്ടിയത്.

ABOUT THE AUTHOR

...view details