മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്‌ദുൽ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീട്ടിൽ കുഴഞ്ഞ് വീണായിരുന്നു മരണം. എന്നാൽ ആംബുലൻസ് എത്താൻ വൈകിയതാണ് മരണ കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്ന മുപ്പത്തിയഞ്ചാമത്തെ വ്യക്തിയാണ് അബ്ദുല്‍ ഖാദര്‍.
മലപ്പുറം സ്വദേശിയുടെ മരണം കൊവിഡ് ബാധിച്ച്; സംസ്ഥാനത്ത് മരണസംഖ്യ 35 ആയി - മലപ്പുറം
ഇന്നലെ മരിച്ച മലപ്പുറം തിരൂർ പുറത്തൂർ സ്വദേശി അബ്‌ദുൽ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽ മാത്രം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി
കുടുംബത്തോടൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച ബെംഗളുരിൽ നിന്ന് എത്തി അബ്‌ദുൽ ഖാദർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച പനി അനുഭവപ്പെടുകയും, തുടർന്ന് അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്ന് എത്തിച്ചു നൽകുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടങ്കിലും ആംബുലൻസ് എത്താൻ വൈകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനിടെ വീട്ടിൽ കാർ ഉള്ളത് ചൂണ്ടി കാട്ടി സ്വയം ആശുപത്രിയിൽ എത്തിക്കാൻ ബന്ധുക്കളോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.എന്നാൽ മകൻ നിരീക്ഷണത്തിൽ ആണെന്നും കാറിൽ അവിടെ എത്തിക്കാൻ പറ്റിയ ആരോഗ്യ നിലയല്ല അബ്‌ദുൽ ഖാദറിനൊന്നും ബന്ധുക്കൾ ആരോഗ്യവകുപ്പിനെ അറിയിച്ചു. തുടർന്നാണ് ആംബുലൻസ് എത്തിയത്. ആംബുലൻസ് എത്തും മുന്നേ അബ്‌ദുൽ ഖാദർ മരിച്ചിരുന്നു. ശേഷം സ്രവം പരിശോധനക്ക് എടുത്തു. ഇന്ന് ഫലം വന്നതോടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അബ്‌ദുൽ ഖാദറിനു മറ്റു ആരോഗ്യ പ്രശനങ്ങൾ കൂടെ ഉള്ളതാണ് മരണത്തിന് ആക്കം കൂട്ടിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്ക് എതിരെ പ്രദേശത്ത് പ്രതിഷേധം ഉയരുന്നുണ്ട്.ഇതോടെ മലപ്പുറം ജില്ലയിൽ മാത്രം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.