മലപ്പുറം:ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി കേരളത്തിലെ വിശ്വാസികളോട് ചെയ്ത പാതകത്തിന് പരസ്യമായി മാപ്പുപറയണമെന്ന് എഐസിസി സെക്രട്ടറി കെ.സി വേണുഗോപാൽ. ശബരിമലയിലെ വിശ്വാസം കളങ്കപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അവസരവാദാണെന്നും ആത്മാർത്ഥത ഉണ്ടെങ്കിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബില്ല് കൊണ്ടുവരണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പുപറയണമെന്ന് കെ.സി വേണുഗോപാൽ
വിശ്വാസികൾക്കുവേണ്ടി നിയമനിർമാണം നടത്തുമെന്ന് രാഹുൽഗാന്ധി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് കെ.സി വേണുഗോപാല്‍.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പുപറയണമെന്ന് കെ.സി വേണുഗോപാൽ
വിശ്വാസികൾക്കുവേണ്ടി നിയമനിർമാണം നടത്തുമെന്ന് രാഹുൽഗാന്ധി നേരത്തെ പറഞ്ഞിട്ടുണ്ട്. ശബരിമലയിൽ നിയമനിർമാണം നടത്തണമെന്ന് കേന്ദ്രത്തോടും ഞങ്ങൾ ആവശ്യപ്പെട്ടതാണ്. കേന്ദ്രത്തിനും ഇതിൽ നിയമനിർമാണം നടത്താമായിരുന്നു. കോടതിയിൽ കേസുണ്ടെന്ന് പറഞ്ഞു ബിജെപിയും വഴിമാറി. ശബരിമലയെ കളങ്കപ്പെടുത്തണമെന്ന് എന്ന അജണ്ടയോടെ പ്രവർത്തിച്ചവർക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് അന്ന് ഗവൺമെന്‍റ് ചെയ്തത് എന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി.