കേരളം

kerala

ETV Bharat / city

വേര്‍പാടിന്‍റെ വേദനയിലും അതിജീവനത്തിന്‍റെ ഓണം

ഒരുകൂട്ടം നാട്ടുകാരും യുവാക്കളും ചേർന്നാണ് പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ പ്രളയബാധിതര്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചത്.

വേര്‍പാടിന്‍റെ വേദനയിലും അതിജീവനത്തിന്‍റെ ഓണം

By

Published : Sep 11, 2019, 9:39 PM IST

Updated : Sep 11, 2019, 11:21 PM IST

മലപ്പുറം: കഴിഞ്ഞ വർഷം ഓണത്തിന് ഒരുമിച്ച് ഇലയിട്ട് സദ്യ കഴിച്ച പലരും ഇന്ന് കൂടെയില്ല... ഓണത്തിന് പൂക്കളം ഇട്ട മുറ്റവും ദുരന്തം കവർന്നെടുത്തു. നികത്താന്‍ പറ്റാത്ത നഷ്ടങ്ങളാണെങ്കിലും കവളപ്പാറ അതിജീവനത്തിന്‍റെ ഓണം ഉണ്ടു. ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ രണ്ടാം പ്രളയത്തിലെ മണ്ണിടിച്ചിലില്‍ 59 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഠിനപ്രയത്നം നടത്തിയിട്ടും 48 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ബാക്കിയുള്ള 11 പേർ ഇപ്പോഴും കവളപ്പാറയുടെ തോരാ കണ്ണീരാണ്. വേദനകള്‍ സഹിക്കാവുന്നതിലും അപ്പുറത്തായിട്ടും മലയാളക്കരക്കൊപ്പം കവളപ്പാറയിലും അതിജീവനത്തിന്‍റെ ഓണാഘോഷം നടന്നു.

വേര്‍പാടിന്‍റെ വേദനയിലും അതിജീവനത്തിന്‍റെ ഓണം

മണ്ണിടിച്ചിലില്‍ ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ട നിരവധി പേരാണ് ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നത്. പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലാണ് ഇവരെല്ലാം താമസിക്കുന്നത്. ദുരന്തബാധിതര്‍ക്ക് ഒരു നിമിഷത്തെ ആശ്വാസം പകരാനാണ് ഒരുകൂട്ടം നാട്ടുകാരും യുവാക്കളും ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചത്. ദുരന്തത്തില്‍ ബാക്കിയായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് സംഘാടകര്‍ പറഞ്ഞു. ഓണസദ്യയും വിവിധ മത്സരങ്ങളും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.

Last Updated : Sep 11, 2019, 11:21 PM IST

ABOUT THE AUTHOR

...view details