മലപ്പുറം : കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ 55 പേർക്ക് ഇടക്കാല നഷ്ടപരിഹാരം എയർ ഇന്ത്യ നൽകിയതായി ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ളവർക്ക് കൂടി തുക നൽകും. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച നഷ്‌ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്നും കലക്ടർ അറിയിച്ചു.
കരിപ്പൂർ വിമാനാപകടം : പരിക്കേറ്റവർക്ക് നഷ്ടപരിഹാരം തുക നൽകി എയർ ഇന്ത്യ - എയർ ഇന്ത്യ
അപകടത്തിൽ പരിക്കേറ്റവരിൽ 39 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്
കരിപ്പൂർ വിമാന അപകടം
ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ 21 പേരാണ് മരിച്ചത്. 39 പേർ പരിക്കുകളോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. അതിൽ നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തിൽ തകർന്ന വിമാനത്തിലെ ബാഗേജുകൾ തിരിച്ചറിയാൻ യു.കെ കമ്പനിയായ കെൻയോണിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ 95 യാത്രക്കാരുടെ ബാഗേജുകൾ തിരിച്ചറിഞ്ഞ് വീടുകളിലെത്തിച്ചതായും കലക്‌ടർ അറിയിച്ചു.