മലപ്പുറം: മലപ്പുറം തിരൂർ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷ തൈ നട്ട് പ്രതിഷേധിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി. ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചായിരുന്നു കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത വേറിട്ട പ്രതിഷേധ രീതി. പത്തിലധികം വ്യത്യസ്ഥ വൃക്ഷ തൈകളാണ് പ്രതിഷേധക്കാർ നട്ടത്.
സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി പകരം വൃക്ഷ തൈ നട്ടു; വേറിട്ട പ്രതിഷേധവുമായി കെ റെയിൽ വിരുദ്ധ ജനകീയ സമിതി - k rail protesters plant saplings in malappuram
മലപ്പുറം ജില്ലയിലെ സിൽവർലൈൻ കടന്നുപോകുന്ന പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ, തെക്കൻ കുറ്റൂർ, കോലുപാലം എന്നീ പ്രദേശങ്ങളിലാണ് സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി വൃക്ഷ തൈ നട്ടുപിടിപ്പിച്ചത്
മലപ്പുറം ജില്ലയിലെ സിൽവർലൈൻ കടന്നുപോകുന്ന പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ, തെക്കൻ കുറ്റൂർ, കോലുപാലം എന്നീ പ്രദേശങ്ങളിലാണ് സിൽവർ ലൈനിന്‍റെ മഞ്ഞ നിറത്തിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റി ആ സ്ഥാനത്ത് വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചത്. കെ റെയിലിനെതിരെ മുദ്രാവാക്യങ്ങളും പാട്ടുകളും പാടിയാണ് വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പിഴുതെടുത്ത സര്‍വേ കല്ലുകളുടെ ശവസംസ്‌കാരവും പ്രതീകാത്മകമായി നടത്തി.
Also read:മഞ്ഞക്കുറ്റി പറിച്ച് മരത്തൈ നട്ടു ; കല്ലായിയിൽ വേറിട്ട പ്രതിഷേധവുമായി കെ റെയില്‍ വിരുദ്ധ സമിതി
TAGGED:
വൃക്ഷ തൈ നട്ട് പ്രതിഷേധം