മലപ്പുറം:കഴിഞ്ഞ ദിവസ രാത്രി എടക്കര വെള്ളിവരയൻ മലയിൽ പെയ്ത ശക്തമായ മഴയിൽ കോരംപുഴയും ആറാട്ട് തോടും കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പുഞ്ചകൊല്ലി, അളക്കൽ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. 19 കുടുംബങ്ങൾ പുഴയോരത്ത് നിന്നും താമസം മാറ്റി.
പുഴ കരകവിഞ്ഞു; പുഞ്ചകൊല്ലി അളക്കൽ കോളനിയിലേക്ക് വെള്ളം കയറുന്നു - മഴ വാര്‍ത്തകള്‍
കഴിഞ്ഞ വർഷം തകർന്ന കമ്പി പാലം പുനർനിർമിക്കാൻ നടപടിയാകാത്തതിനാൽ മുളകൊണ്ടുള്ള ചങ്ങാടത്തിലാണ് പുഴ കടക്കുന്നത്. എന്നാല്‍ ചങ്ങാടവും മലവെള്ളത്തിൽ ഒലിച്ചുപോയി.
![പുഴ കരകവിഞ്ഞു; പുഞ്ചകൊല്ലി അളക്കൽ കോളനിയിലേക്ക് വെള്ളം കയറുന്നു heavy rain in malappuram Punchakolli alakkakl colony malappuram news rain news മലപ്പുറം വാര്‍ത്തകള്‍ മഴ വാര്‍ത്തകള്‍ പുഞ്ചകൊല്ലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8344521-thumbnail-3x2-j.jpg)
പൂഞ്ചകൊല്ലി പ്ലാന്‍റേഷൻ കോർപറേഷന്‍റെ വക റബ്ബർ തോട്ടത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് സ്ത്രീകളും കുട്ടികളും അടക്കം ഇവിടെ തമാസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ ഈ രണ്ട് കോളനിവാസികളുടെയും വീടുകൾ വാസയോഗ്യമല്ലാതായിരുന്നു. അന്ന് പ്രഖ്യാപിച്ച സർക്കാർ സഹായം കിട്ടാത്തവർ ഇപ്പോഴും കോളനിയിലുണ്ട്. കഴിഞ്ഞ വർഷം തകർന്ന കമ്പി പാലം പുനർനിർമിക്കാൻ നടപടിയാകാത്തതിനാൽ മുളകൊണ്ടുള്ള ചങ്ങാടത്തിലാണ് പുഴ കടക്കുന്നത്. എന്നാല്‍ ചങ്ങാടവും മലവെള്ളത്തിൽ ഒലിച്ചുപോയി. പാലം പുനർനിർമ്മിക്കണമെന്നും കോരൻപുഴയിൽ നിന്ന് കോളനിയിലേക്കെത്തുള്ള വെള്ളം തടുത്ത് നിർത്താൻ നടപടി വേണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.