മലപ്പുറം : കരുവാരക്കുണ്ടിൽ കനത്ത മഴയിൽ വലഞ്ഞ് ജനങ്ങൾ. ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ശമനമില്ലാതെ തുടരുകയാണ്. ഒലിപ്പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ മഴവെള്ളപ്പാച്ചിലും ഉണ്ടായി. ഇതിനെത്തുടർന്ന് മുള്ളറയിൽ മൂന്ന് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
കരുവാരക്കുണ്ടിൽ കനത്ത മഴ ; ഒലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ, മൂന്ന് വീടുകളിൽ വെള്ളം കയറി - heavy rain in karuvarkund
ഇന്ന് ഉച്ചയോടെ തുടങ്ങിയ മഴ ശമനമില്ലാതെ തുടരുകയാണ്
കരുവാരക്കുണ്ടിൽ കനത്ത മഴ; ഒലിപ്പുഴയിൽ മഴവെള്ളപ്പാച്ചിൽ, മൂന്ന് വീടുകളിൽ വെള്ളം കയറി
മാമ്പറ്റപ്പാലത്തിന് മുകളിലൂടെയാണ് ഒലിപ്പുഴ കവിഞ്ഞൊഴുകുന്നത്. മഴ കനത്താൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. പ്രദേശത്തെ ജനങ്ങൾ കനത്ത ഭീതിയിലാണ്.