മലപ്പുറം: സംസ്ഥാനം കാലവര്‍ഷക്കെടുതിയെ നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പം ഉണ്ടെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം കവളപ്പാറ ഭൂദാനം പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇപ്പോള്‍ നാട് നേരിടുന്ന കാലവര്‍ഷക്കെടുതിയെ നമ്മള്‍ അതിജീവിക്കുമെന്നും കാര്യങ്ങള്‍ ഒരുമയോടെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് എന്ത് ചെയ്യാം എന്നാണ് ആലോചിക്കേണ്ടത്. കാലവര്‍ഷം അടുത്ത മണിക്കൂറില്‍ എങ്ങനെയാണെന്ന് പറയാനാകില്ല. സര്‍ക്കാര്‍ ആകുന്നതെല്ലാം ചെയ്ത് ദുരിതബാധിതര്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാലവര്‍ഷക്കെടുതി: സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി - മലപ്പുറം കവളപ്പാറ
നാട് നേരിടുന്ന കാലവര്‍ഷക്കെടുതിയെ നമ്മള്‍ അതിജീവിക്കുമെന്നും കാര്യങ്ങള്‍ ഒത്തൊരുമയോടെ ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍
ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം എടക്കരയില്‍ എത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗ്ഗമാണ് കവളപ്പാറയിലെ ഭൂദാനം പള്ളിയില്‍ എത്തിയത്. ദുരിതബാധിതരുമായി സംവദിച്ച അദ്ദേഹം പോത്തുകല്ലില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകന യോഗത്തിലും പങ്കെടുത്തു. മലപ്പുറം ജില്ലയിലെ ജനപ്രതിനിധികള്‍ മന്ത്രിമാരായ കെ ടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്റ, മറ്റ് ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Last Updated : Aug 13, 2019, 8:48 PM IST