മലപ്പുറം: ലോക്ക് ഡൗൺ നാളുകളിൽ കരവിരുതിന്‍റെ വിസ്മയം തീർക്കുകയാണ് മുഹമ്മദാലി. ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി, വലിയ തൊടിക മുഹമ്മദാലി എന്ന ബിച്ചാവയുടെ കരവിരുത് നാട്ടില്‍ പ്രസിദ്ധമാണ്. മുളയുടെയും മരങ്ങളുടെയും വേരുകൾ കൊണ്ടുള്ള കസേര, തോക്ക്, ആമാട പെട്ടി, ക്ലോക്ക്, മെതിയടി, വാൾ, ബെഡ് ലാംപ് എന്നിവ ഇദ്ദേഹത്തിന്‍റെ വീടിനെ അലങ്കരിക്കുന്നു. ചുമരുകളിൽ അടുക്കി വച്ചിരിക്കുന്ന ഒറിജിനലിനെ വെല്ലുന്ന കളിത്തോക്കുകൾ ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. ഒമ്പത് തരത്തിലുള്ള തോക്കുകൾ ആണ് ഇതുവരെ മുഹമ്മദാലി നിർമ്മിച്ചത്. ഒർജിനലിനെ വെല്ലുന്ന ഈ തോക്കുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നും മുഹമ്മദാലി പറയുന്നു.
ലോക്ക് ഡൗൺ നാളുകളിൽ കരവിരുതിന്‍റെ വിസ്മയം തീർത്ത് മുഹമ്മദാലി - കരവിരുത്
മുളയുടെയും മരങ്ങളുടെയും വേരുകൾ കൊണ്ടുള്ള കസേര, തോക്ക്, ആമാട പെട്ടി, ക്ലോക്ക്, മെതിയടി, വാൾ, ബെഡ് ലാംപ് എന്നിവ ഇദ്ദേഹത്തിന്‍റെ വീടിനെ അലങ്കരിക്കുന്നു
ലോക്ക് ഡൗൺ നാളുകളിൽ കരവിരുതിന്‍റെ വിസ്മയം തീർത്ത് മുഹമ്മദാലി
നമ്മൾ വലിച്ചെറിയുന്ന ടയറുകൾ ബിച്ചാവയുടെ കൈകളിൽ എത്തിയാൽ അത് വർഷങ്ങളോളം ഉപയോഗിക്കാവുന്ന കസേരകളും സോഫയുമായി മാറും. ലോക് ഡൗൺ കാലം മുഴുവൻ തന്‍റെ ശ്രദ്ധ പുതുമയുള്ള ഫർണിച്ചറുകളുടെ നിർമ്മാണത്തിലായിരുന്നുവെന്ന് മുഹമ്മദലി പറയുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച മുഹമ്മദാലി ഇനിയുള്ള കാലം തന്‍റെ സർഗ ശേഷിയെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
Last Updated : Jun 1, 2020, 5:49 PM IST