മലപ്പുറം:കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് കരിപ്പൂരിൽ എത്തിയ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ 866 ഗ്രാം സ്വർണം എയർ ഇന്‍റലിജന്‍സ് വിഭാഗം പിടികൂടിയത്. ഇന്ന് പുലർച്ചെ ഒരുമണിക്ക് എയർ അറബ്യ ജി 9 454 വിമാനത്തിലെത്തിയ മലപ്പുറം ചെറുവായൂർ സ്വദേശി അബ്ദുൽ അസീസ് മാട്ടിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇതിന് രാജ്യാന്തര വിപണിയിൽ 95,35,000 രൂപ വിലമതിപ്പുണ്ട്.
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 95 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി - കരിപ്പൂര്‍ സ്വര്‍ണക്കടത്ത്
ഷാർജയിൽ നിന്നെത്തിയ മലപ്പുറം ചെറുവായൂർ സ്വദേശി അബ്ദുൽ അസീസ് മാട്ടിൽ നിന്നാണ് ഒരു കിലോ 866 ഗ്രാം സ്വർണം പിടികൂടിയത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 95 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി
സിലണ്ടർ ആകൃതിയിലുള്ള മിക്സി മോട്ടോറിന്‍റെ പ്ലാസ്റ്റിക് കവറിന്‍റെ ഉള്ളിലെ പാളിയിൽ ഒട്ടിച്ച് വസ്ത്രത്തിനുള്ളിൽ രഹസ്യമായി സൂക്ഷിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടിഎ കിരൺ ഉള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.