മലപ്പുറം: തിരൂരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണത്ത് നിന്ന് പച്ചക്കറി എത്തിച്ചതിന്‍റെ മറവിലാണ് കഞ്ചാവെത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തിരൂർ മുട്ടന്നൂർ ഹോസ്പിറ്റൽ പടി തൊട്ടിവളപ്പിൽ നവാസിനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
തിരൂരില്‍ 40 കിലോ കഞ്ചാവ് പിടിച്ചു - മലപ്പുറം വാർത്തകള്‍
ആന്ധ്രാപ്രദേശിലെ നരസിപ്പട്ടണത്ത് നിന്ന് പച്ചക്കറി എത്തിച്ചതിന്‍റെ മറവിലാണ് കഞ്ചാവെത്തിച്ചത്.
![തിരൂരില്‍ 40 കിലോ കഞ്ചാവ് പിടിച്ചു ganja seized from tirur കഞ്ചാവ് പിടിച്ചു കഞ്ചാവ് കടത്ത് മലപ്പുറം വാർത്തകള്‍ malappuram news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11999541-thumbnail-3x2-l.jpg)
കഴിഞ്ഞ ദിവസം തൃത്താലയിൽ നിന്ന് 80 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആന്ധ്രയിൽ നിന്നുള്ള കഞ്ചാവ് കടത്തിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. രണ്ട് ദിവസങ്ങളായി നടത്തിയ രഹസ്യാന്വേഷണത്തിൽ പൊന്നാനി, തിരൂർ, പരപ്പനങ്ങാടി മേഖലകളിലെ നിരവധി കഞ്ചാവ് കടത്തുകാരെ ചോദ്യം ചെയ്യുകയും വ്യാപക തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.
also read:തൃത്താലയില്‍ 125 കിലോ കഞ്ചാവ് പിടികൂടി