മലപ്പുറം: തെങ്ങില്‍ കയറാനും തേങ്ങ പൊതിക്കാനും വരെ യന്ത്രങ്ങൾ വന്നു. പക്ഷേ അൻപത്തൊമ്പതുകാരനായ ഗംഗാധരന്‍റെ ജീവിത മാർഗം ഇപ്പോഴും പാര മാത്രമാണ്. അഞ്ച് കിലോയുള്ള ഇരുമ്പ് പാരകൊണ്ട് ദിവസേന 1500 ഓളം തേങ്ങ നിലമ്പൂർ മണിമൂളി സ്വദേശിയായ വാളാശേരി ഗംഗാധരൻ പൊതിക്കും.
" പാര " കൊണ്ട് ജീവിക്കുന്ന ഗംഗാധരൻ - മലപ്പുറം വാര്‍ത്തകള്‍
അൻപത്തൊമ്പതുകാരനായ ഗംഗാധരന്‍ അഞ്ച് കിലോയുള്ള ഇരുമ്പ് പാരകൊണ്ട് ദിവസേന 1500 ഓളം തേങ്ങയാണ് പൊതിക്കുന്നത്.
" പാര " കൊണ്ട് ജീവിക്കുന്ന ഗംഗാധരൻ
ആയിരം തേങ്ങ പൊതിച്ചാല്‍ 750 രൂപയാണ് കൂലി. 900 രൂപ വരെ കൂലി വാങ്ങുന്നവരുണ്ട്. പക്ഷേ ഗംഗാധരന് അത് മതി. 25 വർഷമായി ഈ തൊഴില്‍ ചെയ്യുന്നു. തേങ്ങ പൊതിക്കാൻ നാടു മുഴുവൻ യന്ത്രങ്ങൾ എത്തിയെങ്കിലും ഗംഗാധരന് അതിനെ കുറിച്ചൊന്നും അറിവില്ല. പാരയെക്കാൾ വലിയ യന്ത്രം താൻ കണ്ടിട്ടില്ലെന്നാണ് ഗംഗാധരന്‍റെ മറുപടി. സംഘടനയില്ലാത്ത തൊഴിലാളി വർഗത്തിലെ അംഗമാണെന്ന് കൂടി പറഞ്ഞുവെക്കുകയാണ് ഗംഗാധരൻ. സുഷമയാണ് ഭാര്യ. അർജുൻ, ഉമ എന്നിവർ മക്കളാണ്.